പ്രണവം ഒന്ന് പിൽഗ്രിം സെന്റർ തുറന്നു

Mail This Article
×
ശബരിമല ∙ സന്നിധാനത്ത് നവീകരണം പൂർത്തിയാക്കിയ പ്രണവം ഒന്ന് പിൽഗ്രിം സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിച്ചു. സ്പോൺസർമാരുടെ സഹായത്തോടെ സന്നിധാനത്ത് തീർഥാടകരുടെ താമസ സൗകര്യങ്ങൾ നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫാർസൺ ഫാർമസ്യൂട്ടിക്കൽസ് സിഇഒ വിനീത് മേനോൻ ഭദ്രദീപം തെളിയിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, എക്സി. എൻജിനീയർ ശ്യാം കുമാർ, ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ്, അസി എൻജിനീയർ മനോജ് എന്നിവർ പ്രസംഗിച്ചു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർസൺ ഫാർമസ്യൂട്ടിക്കൽസ് ആണ് ഇതിലെ 38 മുറികൾ നവീകരിച്ചു നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.