ADVERTISEMENT

പത്തനംതിട്ട∙ ജനങ്ങൾ നൽകിയ പ്രഹരത്തിൽ നിന്നു പിണറായി വിജയൻ പാഠം പഠിച്ചില്ലെന്നും തെറ്റുകൾ തിരുത്താൻ സിപിഎം തയാറല്ലെന്നും ഉള്ളതിന്റെ തെളിവാണു സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ കമ്മിറ്റിയുടെ കൊടുമൺ ഗോപിനാഥൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ചിന്താ ധാരയിൽ അടിയുറച്ചു വിശ്വസിച്ച ഗീവർഗീസ് മാർ കൂറിലോസിനെ വിവരദോഷി എന്നുവർണിച്ച മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ പാടേ തകർന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു. സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകാത്തതാണ് എൽഡിഎഫിന് ഉണ്ടായ വലിയ തിരിച്ചടിക്കു കാരണം.

എൽഡിഎഫ് സർക്കാരിന്റെ നേട്ടം അഴിമതിയും ധൂർത്തുമാണ്. ക്ഷേമ പെൻഷൻ, ചികിത്സാ സഹായങ്ങൾ തുടങ്ങി ഒന്നും നൽകാൻ പണമില്ലാതെ ട്രഷറികൾ കാലിയായി. സർക്കാർ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്നു. ഡിഎ കുടിശിക കൊടുക്കുന്നില്ല. എന്നിട്ടും ആർഭാടത്തിനു കുറവില്ല. ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുന്നു.

ലോക്സഭാ ഫലം ഹീറ്റ്സ് മാത്രമാണ്. ഫൈനൽ 2026ൽ വരാൻ പോകുന്നതേയുള്ളു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പൊടി പോലും കാണാൻ ഉണ്ടാകില്ല. പൊതുജനത്തോടുള്ള ഭരണാധികാരികളുടെ ധിക്കാര സമീപനം കാണുമ്പോൾ സമൂഹ നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചു കടന്നു പോയ കൊടുമൺ ഗോപിനാഥൻ നായരെ പോലെ ഉള്ളവരുടെ പ്രസക്തി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ വർക്കിങ് പ്രസിഡന്റ് പി.മോഹൻ രാജ് അധ്യക്ഷനായിരുന്നു. ‍ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ.ശിവദാസൻ നായർ, സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, എ.ഷംസുദീൻ, സജി.കെ.സൈമൺ, രജനി പ്രദീപ്, എ.സുരേഷ് കുമാർ, സുനിൽ.എസ്.ലാൽ, ജെറി മാത്യു സാം, ഗ്രേസി തോമസ്, ടി.സി.തോമസ്, പി.കെ.മുരളി, റെനീസ് മുഹമ്മദ്, അനീഷ് ഗോപിനാഥ്, രഞ്ജി പതാലിൽ, മുരളി മേപ്രത്ത്, ടി.സി.ജോസഫ്, വി.പി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സർവകലാശാല പരീക്ഷകളിലും എസ്എസ്എൽസി , പ്ലസ്ടു പരീക്ഷകളിലും ഉന്നത വിജയം നേടിയവരെ ആദരിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com