ADVERTISEMENT

വെച്ചൂച്ചിറ ∙ ചാത്തൻതറ ഇടത്തിക്കാവിൽ കാറ്റിൽ 5 വീടുകൾക്കു നാശം. റബർ‌ മരങ്ങൾ വൻതോതിൽ നശിച്ചു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് ആണു സംഭവം. കാഞ്ഞിരത്തിങ്കൽ ഫിലോമിന, പ്ലാംക്കൂട്ടത്തിൽ ഹംസത് എന്നിവരുടെ വീടുകൾ‌ക്കാണു മരങ്ങൾ മേൽ‌ക്കൂരയിൽ വീണു കൂടുതൽ നാശം നേരിട്ടത്. പാലത്തിങ്കൽ സുലോചന, പീടികയിൽ‌ മുഹമ്മദ് സലിം എന്നിവരുടെ വീടുകൾക്കും ഭാഗികമായ നാശമുണ്ട്. 

വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ എലിസബത്ത്, പി.എച്ച്.നഹാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഫിലോമിനയുടെ വീടിനു മുകളിൽ വീണ മരങ്ങൾ മുറിച്ചു നീക്കുന്നതിനു വിദഗ്ധരായ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇടത്തിക്കാവ്–മുസ്‌ലിം പള്ളി റോഡിൽ കിടന്ന മരം മുറിച്ചു നീക്കിയത് കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്നി രക്ഷാസേനയെത്തിയാണ്. മരങ്ങൾ വീണു വൈദ്യുതി തൂണുകളും ലൈനുകളും തകർന്നു. വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com