പത്തനംതിട്ട ജില്ലയിൽ ഇന്ന് (03-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അന്തിമ വോട്ടർപട്ടിക
മല്ലപ്പള്ളി ∙ പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. https://sec.kerala.gov.in/ എന്ന വെബ്സൈറ്റിലോ, പഞ്ചായത്ത്, താലൂക്ക് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ നേരിട്ടോ പരിശോധിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
പെരിങ്ങര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സയൻസ് ബാച്ചിൽ ബോട്ടണി, കൊമേഴ്സ് ബാച്ചിൽ ഇക്കണോമിക്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അപേക്ഷയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നാളെ 10.30ന് സ്കൂളിലെത്തണം.
സൂക്ഷ്മസംരംഭകൺസൽറ്റന്റ്
കോയിപ്രം ∙ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ ബ്ലോക്ക് നോഡൽ സൊസൈറ്റി മുഖേന ബ്ലോക്കിൽ നടപ്പാക്കി വരുന്ന സ്റ്റാർട്ടപ്പ് വില്ലേജ് ഒൻട്രപ്രനർഷിപ് പ്രോഗ്രാമിലേക്കു ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്നതിനു സൂക്ഷ്മ സംരംഭ കൺസൽറ്റന്റുമാരെ (എംഇസി) തിരഞ്ഞെടുക്കുന്നു. ബ്ലോക്കിലെ 25 നും 45 നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും അപേക്ഷിക്കാം.
അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയൽക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫിസിലോ ജില്ലാമിഷൻ ഓഫിസിലോ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അവസാന തീയതി 12 ന് വൈകിട്ട് അഞ്ചു വരെ.
പ്ലസ് വൺ സീറ്റൊഴിവ്
പുറമറ്റം ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. 9400760361.
സ്പോട് അഡ്മിഷൻ
കളമശേരി ∙ കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിൽ എംഎസ്‌സി മറൈൻ ജിയോളജി, എംഎസ്‌സി മറൈൻ ജിയോഫിസിക്സ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് രാവിലെ 10ന് സ്പോട് അഡ്മിഷൻ. 98698 01448.
.കുസാറ്റ് സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിൽ എംഎസ്‌സി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുള്ള 13 സീറ്റുകളിലേക്ക് 5ന് രാവിലെ 10.30ന് സ്പോട് അഡ്മിഷൻ. 0484 2862735.
∙കുസാറ്റ് ബയോടെക്നോളജി വകുപ്പിൽ എംഎസ്‌സി ബയോടെക്നോളജി/മൈക്രോ ബയോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്കു 5ന് സ്പോട് അഡ്മിഷൻ. www.cusat.ac.in .
∙ കുസാറ്റ് അറ്റ്മോസ്ഫറിക് സയൻസ് വകുപ്പിൽ എംഎസ്‌സി മീറ്റിയറോളജി പ്രോഗ്രാമിൽ ഒഴിവുള്ള 11 സീറ്റുകളിലേക്കു 4ന് രാവിലെ 11ന് സ്പോട് അഡ്മിഷൻ. 0484 2863804.\