ADVERTISEMENT

മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലെ ഇരുചക്ര വാഹന പാർക്കിങ് ജനങ്ങൾക്കു ദുരിതമായി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയും വൃത്തിഹീനം.മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലെ ജീവനക്കാരുടെയും ആവശ്യങ്ങൾക്കായി എത്തുന്നവരുടെയും വാഹനങ്ങളാണു യാത്രയ്ക്കു തടസമായി പാർക്കു ചെയ്യുന്നത്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ ഞെരുങ്ങി മാത്രമേ കെട്ടിടത്തിലേക്കു പ്രവേശിക്കാൻ കഴിയൂ. ഇത്തരത്തിൽ പോകുമ്പോൾ വാഹനങ്ങളുടെ പുകക്കുഴലുകളിൽ കാലുതട്ടി പൊള്ളലേൽക്കാനുള്ള സാധ്യതയേറെയാണ്. സബ്ട്രഷറി, പൊതുമരാമത്ത് ഓഫിസ്, സബ്റജിസ്ട്രാർ ഓഫിസ്, വിദ്യാഭ്യാസ ഉപജില്ല ഓഫിസ്, ജോയിന്റ് ആർടി ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു ഒട്ടേറെപ്പേരാണ് ആവശ്യങ്ങൾക്കായി ദിവസവും എത്തുന്നത്.

ശുചിമുറികൾ വൃത്തിഹീനം
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തോടു ചേർന്നു പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിർമിച്ചിട്ടുള്ള ശുചിമുറികളും വൃത്തിഹീനമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ശുചിമുറികൾ ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണു നിർമിച്ചിരിക്കുന്നത്. ക്ലോസറ്റിലും തറയിലും ചെളിയും മണ്ണും വ്യാപിച്ചു. ആരും വൃത്തിയാക്കാതായതോടെ കൂടുതൽ മലിനപ്പെട്ടു കിടക്കുകയാണ്. വലയുന്നത് ഇവിടെയെത്തുന്ന വനിതകൾ അടക്കമുള്ളവരും. 

മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ സബ്റജിസ്ട്രാർ ഓഫിസിനോടു ചേർന്നുള്ള പടിക്കെട്ടുകൾക്ക് അടിവശത്ത് കേടുപാടുകൾ സംഭവിച്ച ഫർണിച്ചറുകൾ കൂട്ടിയിട്ടിരിക്കുന്നു.
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ സബ്റജിസ്ട്രാർ ഓഫിസിനോടു ചേർന്നുള്ള പടിക്കെട്ടുകൾക്ക് അടിവശത്ത് കേടുപാടുകൾ സംഭവിച്ച ഫർണിച്ചറുകൾ കൂട്ടിയിട്ടിരിക്കുന്നു.

പടിക്കെട്ടിനു താഴെ ആക്രി ശേഖരം
മുകളിലത്തെ നിലകളിലേക്കുള്ള പടിക്കെട്ടുകൾക്കു അടിവശം ആക്രി സാധനങ്ങളുടെ സംഭരണ കേന്ദ്രങ്ങളാണ്. സബ്റജിസ്ട്രാർ ഓഫിസിനോടു ചേർന്നുള്ള പടിക്കെട്ടുകൾക്കടിയിൽ പഴയ കസേരകളും ഉപയോഗശൂന്യമായ ഫർണിച്ചറും ഉപേക്ഷിച്ചിരിക്കുന്നത് കാണാം. തടിയിലും പൈപ്പിലും നിർമിച്ചതാണു കസേരകളേറെയും. ഇവ നീക്കാനും നടപടിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com