പത്തനംതിട്ട ജില്ലയിൽ ഇന്ന് (04-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
ഡിഗ്രി സീറ്റ് ഒഴിവ്
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിലെ ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് താൽപര്യമുള്ളവർ അപേക്ഷിക്കണം. ഒഴിവുകൾ ബ്രായ്ക്കറ്റിൽ. ബിഎ മലയാളം (8), ബിഎ ഹിസ്റ്ററി (8), ബിഎ ഇക്കണോമിക്സ് (12), ബിഎസ്‌സി കംപ്യൂട്ടർ സയൻസ് (21), ബിഎസ്‌സി മാതമാറ്റിക്സ് (12), ബിഎസ്‌സി ബോട്ടണി (7), ബിഎസ്‌സി കെമിസ്ട്രി (6), ബിഎസ്‌സി ഫിസിക്സ് (8), ബിഎസ്‌സി സുവോളജി (12).
വൈദ്യുതി മുടക്കം
∙തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിലെ മഞ്ഞാടി, പാറയ്ക്കാമണ്ണിൽ, ചൈതന്യ, ജെ കോംപ്ലക്സ്, ഏവിയോൻ ലാബ്, ഡക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷനൽ ട്രിബ്യൂട്ട്, സെപ്റ്റി, ഇന്റർനാഷനൽ ഗാർഡൻ ഗേറ്റ്, ഇവാൻജലിക്കൽ ചർച്ച്, തൈമല, പൂത്തിരിക്കാട്ടുമല, ഗോസ്‌പെൽ ഫോർ ഏഷ്യ, കൊമ്പാടി, മുരിക്കാനാട്ടിൽ പടി, നിക്കോൾസൻ സ്കൂൾ, എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
∙ചിറ്റൂർമുക്ക്, മണ്ണുംഭാഗം, മിനി സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ ഭാഗം, മുരിങ്ങമംഗലം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.