കടമ്പനാട് കവലയിൽ നായശല്യം രൂക്ഷമായി

Mail This Article
×
കടമ്പനാട് ∙ കവലയിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നു. ചന്തയിലും ക്ഷേത്ര റോഡിലും തങ്ങുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവായി. കഴിഞ്ഞ ദിവസം 8 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. തദ്ദേശ സ്ഥാപനങ്ങളിലെ തെരുവുനായ നിയന്ത്രണ പദ്ധതികൾ താറുമാറായതോടെയാണ് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കവലയിൽ തെരുവുനായ നിയന്ത്രണത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.