റോഡരികിൽ കുഴി: കാത്തിരിക്കുന്നത് അപകടം

Mail This Article
×
പെരുമ്പെട്ടി∙ പാതയോരത്തെ പാർശ്വഭിത്തി പുനർനിർമിച്ച ഭാഗത്ത് റോഡിൽ വലിയകുഴി രൂപപ്പെട്ടു. അപകട സൂചനയായി നാട്ടുകാർ പാതയിൽ കമ്പുകളും തൂണിയും വലിച്ചുകെട്ടിയിരിക്കുകയാണ്. മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിൽ പുതുക്കുടിമുക്കിനും കണ്ടൻപേരൂരിനും ഇടയിൽ ബ്രദറൻ സഭാഹാളിനു സമീപമാണിത്. പാതയോരത്ത് റോഡിന് ഓരം ചേർന്ന് 12 അടി നീളത്തിലാണു താഴ്ച സംഭവിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തു വലിയ കുഴികളുമുണ്ട്. ഇതിൽ മലിനജലം കെട്ടിനിൽക്കുന്നത് അപകടസാധ്യത കൂട്ടുന്നു.
മഴപെയ്താൽ താഴ്ചയോ കുഴിയോ വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. രാത്രി യാത്രകളിൽ എതിർ വശത്തുനിന്നും എത്തുന്ന വാഹനങ്ങൾ പാതയൊരുക്കുന്നതിനിടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.