പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഫുട്ബോൾ: സിലക്ഷൻ
തിരുവല്ല ∙ പാലക്കാട്ട് നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. 2011ജനുവരി 1നും ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം, 99470 28815.
ഹിന്ദി അധ്യാപക ജോലി
അത്തിക്കയം ∙ കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 8ന് 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ആരോഗ്യകേരളം പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് 5 മണിവരെ ഓഫിസിൽ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കണം.