ADVERTISEMENT

ചെറുകോൽ ∙ മാലിന്യം നീരൊഴുക്കുള്ള തോട്ടിലേക്കു തള്ളുന്നതായി പരാതി. ചെറുകോൽ- നാരങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയാനിക്കൽ- തുളികോളം ഭാഗങ്ങളിലാണ് മാലിന്യം തോടുകളിൽ കൊണ്ടിടുന്നത്. ആൾത്താമസം ഇല്ലാത്തയിടങ്ങൾ നോക്കിയാണ് സാമൂഹിക വിരുദ്ധർ അറവ് മാലിന്യങ്ങളും മീൻകടകളിൽ നിന്നുള്ള അവശിഷ്ടങ്ങളുമാണ് ഇവിടെ തള്ളുന്നത്. റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നായ ശല്യവും രൂക്ഷമായി. നീരൊഴുക്ക് ഉള്ളതിനാൽ ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ചീനിയിൽപടി മുതൽ കൊല്ലനാകുഴി പടി വരെയാണ് മാലിന്യങ്ങൾ റോഡ് വശങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

മുൻപ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോർഡ് സ്ഥാപിച്ചിരുന്നു. റോഡ് നവീകരിച്ചപ്പോൾ ഇൗ ബോർഡ് ഇല്ലാതെയായി. ഇവിടെ തെരുവ് വിളക്കുകൾ തെളിയുന്നില്ല. ഇവിടെ ബോർഡുകളും സിസിടിവിയും സ്ഥാപിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സി.ആർ.രാജേഷ് രാജൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com