ADVERTISEMENT

റാന്നി ∙ പരുവ പട്ടികവർഗ പ്രകൃതി കേന്ദ്രത്തിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിൽ രേഖകൾ തടസ്സം. 1964നോ 1986 ഏപ്രിൽ 1ന് മുൻപോ സ്ഥിരം താമസക്കാരാണെന്ന രേഖകൾ ഹാജരാക്കണമെന്ന നിർദേശമാണ് തിരിച്ചടിയാകുന്നത്.പരുവ പട്ടികവർ‌ഗ പ്രകൃതി കേന്ദ്രത്തിൽ മുൻപു താമസിച്ചിരുന്നവരുടെ പിൻതലമുറക്കാരോ അവരിൽ നിന്ന് ഭൂമി വാങ്ങിയവരോയാണ് താമസം. അവരുടെ കൈവശം മുൻപു താമസിച്ചിരുന്നതിനു തെളിവായി ഹാജരാക്കാൻ രേഖകളൊന്നുമില്ല. സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പെങ്കിലും തെളിവായി ഹാജരാക്കണമെന്നാണ് റവന്യു അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

പുറംനാടുകളിൽ നിന്നെത്തി താമസിക്കുന്നവരുടെ സർട്ടിഫിക്കറ്റുകളിൽ ജന്മ സ്ഥലം മറ്റേതെങ്കിലും സ്ഥലമാകും. അത് റവന്യു അധികൃതർ അംഗീകരിക്കാനും ഇടയില്ല.പെരുന്തേനരുവി, പരുവ മേഖലകളിലെ കൈവശക്കാർക്കു പട്ടയം നൽകുന്നതിനു മുന്നോടിയായി ഇപ്പോൾ പ്രത്യേക സംഘത്തെ നിയോഗിച്ച് സർവേ നടത്തുകയാണ്. റവന്യു ഇൻസ്പെക്ടർ, സർവേയർ, വില്ലേജ് അസിസ്റ്റന്റ് എന്നിവരാണ് 3 സംഘങ്ങളിൽ ഉള്ളതെന്ന് തഹസിൽദാർ ഇ.എം.റെജി, ഡപ്യൂട്ടി തഹസിൽദാർ എൻ.വി.സന്തോഷ് എന്നിവർ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. രൂപരേഖ സഹിതമാണു തയാറാക്കുന്നത്. നൂറോളം പേരുടെ രേഖകൾ ശരിയാക്കി താലൂക്ക് ഓഫിസിൽ എത്തിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഏതുതരം പട്ടയമാണ് നൽ‌കുന്നതെന്നതു സംബന്ധിച്ച് സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.എന്നാൽ ഓരോ മേഖല തീർത്തല്ല സർവേ നടത്തുന്നതെന്ന് സമിതിയംഗം ബിനു തെള്ളിയിൽ യോഗത്തിൽ അറിയിച്ചു. പലയിടങ്ങളിലാണ് ഓരോ ദിവസവും സർവേ നടത്തുന്നത്. ഇതിനു പരിഹാരം കാണണം. പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന സ്ഥിരം താമസക്കാരാണെന്ന രേഖ പട്ടയം നൽ‌കുന്നതിന് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു ശുപാർശ സമർപ്പിക്കണമെന്ന് സമിതിയംഗം ജോജോ കോവൂരും ആവശ്യപ്പെട്ടു. സർവേ സംഘത്തിന്റെ യോഗം വിളിച്ചു ചേർ‌ത്ത് ഇതിൽ തീരുമാനമെടുക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com