ADVERTISEMENT

പത്തനംതിട്ട∙ തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി പുളിമുക്ക് നിവാസികൾ. വീടുകളിലെ മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന തുണികൾ, ചെരുപ്പ്, ഷൂസ് ഉൾപ്പെടെ കടിച്ചു കീറി നശിപ്പിക്കുകയാണ് ഇവറ്റകൾ. കഴിഞ്ഞ ദിവസം പുളിമുക്ക് തെക്കേ മുറി മുരുപ്പേൽ സുദീപ് കുമാറിന്റെ വീട്ടിൽ വച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ സീറ്റുൾപ്പെടെ കടിച്ചു കീറി നശിപ്പിച്ചു. 

സമീപത്തെ വീടുകളിലെല്ലാം രാത്രിയിലെത്തിയാണ് ഇവറ്റകളുടെ പരാക്രമം. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുറകെ കുരച്ച് ചാടുകയും കാൽ നടയാത്രക്കാർക്ക് നേരെ കടിക്കാനായി ഓടിയെത്തുകയും ചെയ്യുന്നു. ഓടിച്ചുവിടാൻ ശ്രമിച്ചാൽ കടിക്കാനായി ഓടിയെത്തും. പ്രമാടം പഞ്ചായത്തിലെ 3–ാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണിവിടം. നായ്ക്കളെ തുരുത്താനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com