ADVERTISEMENT

പത്തനംതിട്ട∙ വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി അബാൻ ജംക്‌ഷനു സമീപം വമ്പൻ കുഴി. റിങ് റോഡിലെ മേൽപാലത്തിന്റെ തൂണിനു സമീപമാണു യാതൊരു മുന്നറിയിപ്പു സംവിധാനങ്ങളും ഒരുക്കാതെ നിർമാണ പ്രവർത്തനങ്ങൾ‌ക്കായി കുഴിയൊരുക്കിയത്. ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതു മൂലം രാത്രി ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്. കുഴിയോടു ചേർന്നുള്ള റോഡിലും ഗട്ടറുകളുണ്ട്. രാത്രി ഈ ഭാഗത്തു തെരുവു നായ ശല്യമുള്ളതിനാൽ ഇവയെ കണ്ടു ഭയന്നു വേഗത്തിൽ‌ എത്തുന്ന ഇരു ചക്രവാഹനങ്ങൾ യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കാത്ത കുഴിയിൽ വീഴാനും സാധ്യതയുണ്ട്.

അധികൃതർ ഉടൻ തന്നെ റിഫ്ലക്ടറുകളടക്കമുള്ള മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. മേൽപാലത്തിന്റെ നിർമാണം വൈകുന്നതിനാൽ കാലങ്ങളായി ദയനീയ അവസ്ഥയിലാണു അബാൻ ജം‌ക്‌ഷൻ. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിലെ കുഴികളടക്കാനോ, കാൽനട യാത്രക്കാർക്കു സുരക്ഷിതമായി റോഡു മുറിച്ചു കടക്കാനോ കഴിയുന്നില്ല.വാഹനത്തിരക്കേറിയ ജംക്‌ഷനിൽ കാര്യക്ഷമമായി ട്രാഫിക് നിയന്ത്രിക്കാനും നിലവിൽ സംവിധാനമില്ല. പലപ്പോഴും അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്. ജംക്‌ഷനിലെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിനാൽ കച്ചവടം താറുമാറായെന്നു പ്രദേശത്തെ വ്യാപാരികളും പരാതിപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com