ADVERTISEMENT

വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ചീരാക്കുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ
∙ മൈലപ്ര ആരാധന, കിഴക്കുപുറം, എസ്എഎസ് കോളജ്, താഴൂർ, പള്ളിമുരൂപ്പ്, പുതുപ്പറമ്പിൽ പടി, ളാക്കൂർ നമ്പർ 2 എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

 അപേക്ഷ  ക്ഷണിച്ചു
കോഴഞ്ചേരി∙ പഞ്ചായത്തിലെ ലോക്കൽ ഇൻഫ്രാസ്ടക്ചർ ഡവലപ്മെന്റ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി ജയം, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കംപ്യൂട്ടർ ഡിപ്ലോമ, മലയാളം ടൈപ്പിങ് പരിജ്ഞാനം. ഇതേ മേഖലയിൽ മുൻപരിചയമുള്ളവർ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 12

സൗജന്യ മെഡിക്കൽ ക്യാംപ് 13ന്
റാന്നി ∙ തോട്ടമൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മാർ പീലക്സിനോസ് സ്മാരക യുവജന പ്രസ്ഥാനവും കോഴഞ്ചേരി മുത്തൂറ്റ് ഹെൽത്ത് കെയർ ആശുപത്രിയും ചേർന്ന് 13ന് 10ന് ഇടവക പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ഫാമിലി മെഡിസിൻ, ജനറൽ സർജൻ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളുടെ സേവനം ക്യാംപിൽ ലഭിക്കും. പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. ഫോൺ: 7510727719, 8075883731.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com