ADVERTISEMENT

കുറ്റൂർ∙ തൈമറവുംകര–തൃക്കൈയിൽപടി റെയിൽവേ അടിപ്പാത റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ റോഡിൽ ധർണ നടത്തി. പഞ്ചായത്ത് 9–ാം വാർഡിൽപെട്ട ഈ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളൈയി. വെള്ളക്കെട്ട് മൂലം നടക്കാൻ പോലും പറ്റാത്ത സാഹചര്യമാണ്.  പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.നാട്ടുകാർ കൊച്ചുകുട്ടികളും അമ്മമാരും ഉൾപ്പെടെ കുടുംബത്തോടെയാണ് ഈ പ്രതിഷേധത്തിൽ അണിചേർന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ തുടർ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രതിഷേധ ധർണയിൽ വിവേകാനന്ദ ഗ്രാമസേവ സമിതി പ്രസിഡന്റ്‌ രതീഷ് ശർമൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിമാരായ എ.ആർ.ശശിധരൻ,സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com