ADVERTISEMENT

തണ്ണിത്തോട് ∙ കിണറ്റിലകപ്പെട്ട കേഴമാനെ വനപാലകർ രക്ഷപ്പെടുത്തി. മേടപ്പാറ ബഥാൻ റോഡിൽ ഇലവുനിൽക്കുന്നതിൽ ഷേർലിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കേഴമാൻ വീണത്. കിണറിനെ മൂടിയിരുന്ന നൈലോൺ വല പൊട്ടി അകത്ത് വീഴുകയായിരുന്നു. കിണറ്റിൽ വെള്ളം കുറവായിരുന്നതിനാൽ കേഴമാൻ തലയുയർത്തി നിൽക്കുകയായിരുന്നു.ഈ കിണറ്റിൽ നിന്നാണ് സമീപവാസിയുടെ വീട്ടിലേക്ക് പൈപ്പിലൂടെ വെള്ളമെടുക്കുന്നത്.

രാവിലെ വെള്ളത്തിൽ കലക്കൽ കണ്ടതിനെത്തുടർന്ന് സംശയം തോന്നി കിണറ്റിൽ നോക്കുകയായിരുന്നു.തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അജയന്റെ നേതൃത്വത്തിൽ വനപാലകരും ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റാന്നിയിൽ നിന്ന് എത്തിയ വനംവകുപ്പിന്റെ ദ്രുതകർമസേനയും ചേർന്ന് പ്രത്യേക വല ഉപയോഗിച്ച് കിണറ്റിൽ നിന്ന് കേഴമാനെ കരയ്ക്ക് കയറ്റി വിട്ടു. സമീപ പ്രദേശത്തെ പറമ്പുകളിൽ കേഴമാൻ കൂട്ടത്തോടെ എത്താറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com