പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്
കോന്നി ∙ കൊന്നപ്പാറ വിഎൻഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവുണ്ട്. 9447463154, 9447333036, vnscolg@gmail.com
തുരുത്തിക്കാട് ∙ ബിഎഎം കോളജിൽ ഗെസ്റ്റ് അധ്യാപകരുടെ (ഇംഗ്ലിഷ്) ഒഴിവുണ്ട്. അനുബന്ധ രേഖകൾ സഹിതം 17ന് മുൻപ് ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.bamcollege.ac.in. ഫോൺ: 0469–2682241.
സീറ്റ് ഒഴിവ്
കോന്നി ∙ സെന്റ് തോമസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ബിസിഎ, ബിബിഎ, ബികോം, ബിഎസ്‍ഡബ്ല്യു, എംകോം, എംഎസ്‍ഡബ്ല്യു എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് കോട്ടയിൽ സീറ്റൊഴിവുണ്ട്. 8129637113.
അപേക്ഷ ക്ഷണിച്ചു
അടൂർ ∙ എൻജിനീയറിങ് കോളജിൽ ബിടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റ് വഴി 26 വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും നിർദിഷ്ട അനുബന്ധങ്ങളും റജിസ്ട്രേഷൻ ഫീസായ 1000 രൂപയുടെ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിഡിയും സഹിതം 29ന് വൈകിട്ട് 5നു മുൻപ് കോളജിൽ നൽകണം. 8547005100.
വൈദ്യുതി മുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ചീരാക്കുന്ന് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .
∙ ആറന്മുള വൈദ്യുതി സെക്ഷന്റെ പരിധിയിലെ ആശാൻകവല, ഇടശേരിമല, കുളമാംപുഴി ,നാൽക്കാലിക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ .
പഴ്സ് നഷ്ടപ്പെട്ടു
കോഴഞ്ചേരി ∙ എടിഎം കൗണ്ടറിൽ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. 6 ന് ഉച്ചയ്ക്ക് മാരാമൺ ഐഒബി എടിഎമ്മിൽ പണമെടുക്കാൻ കയറിയ കല്ലിശേരി മുളമൂട്ടിൽ രാജേഷ് എ.പിള്ളയുടെ വിലപ്പെട്ട രേഖകളും എടിഎം കാർഡുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. 9645824745.
ഐടിഐ പ്രവേശനം
മെഴുവേലി ∙ പഞ്ചായത്ത് ഐടിഐയിൽ മെക്കാനിക് ഡീസൽ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഫിറ്റർ പ്രവേശനം തുടങ്ങി. എസ്‌സി, ഒബിസി വിഭാഗത്തിൽ പെട്ടവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും.