ADVERTISEMENT

സൗജന്യ മൾട്ടി സ്പെഷ്യൽറ്റി ക്യാംപ്; തോട്ടപ്പുഴ ∙ വള്ളംകുളം മുത്തൂറ്റ് ഹെൽത്ത് ക്ലിനിക്കും തോട്ടപ്പുഴ എംജിഎം യുവജനപ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മൾട്ടി സ്പെഷ്യൽറ്റി ക്യാംപ് മാർ ഗ്രിഗോറിയോസ് പള്ളി ഓഡിറ്റോറിയത്തിൽ 13ന് 10.30ന് ആരംഭിക്കും.  7025002269.

അധ്യാപക ഒഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 2 വർഷത്തെ എൻജിനീയറിങ് കോളജ് അധ്യാപകനം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ  10ന് അഭിമുഖത്തിനെത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.  0469–2678983.
പന്തളം ∙ തോട്ടക്കോണം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടിടിസി, ഡിഎൽഎഡ്, കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നാളെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
ആറന്മുള ∙ സഹകരണ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 15ന് 10ന് അഭിമുഖത്തിന് എത്തണം. 9846399026.
പന്തളം ∙ എൻഎസ്എസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള, കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ  20ന് 4ന് മുൻപ് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തിക്കണം.

അഭിമുഖം
തിരുവല്ല ∙ ആലപ്പുഴ സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 9.30ന് തിരുവല്ല ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. 46 ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബിടെക്/ബിഎസ്‌സി/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംബി,എ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് മെയിന്റനൻസ്. നിശ്ചിത യോഗ്യതയുള്ള റജിസ്റ്റർ ചെയ്ത 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735, 0469 2600843.

നേത്ര, രക്തക്യാംപ് 16 ന്
കടമ്മനിട്ട ∙ അന്ത്യാളൻകാവ് ശാലേം മാർത്തോമ്മാ യുവജന സഖ്യം തിരുവല്ല ചൈതന്യ കണ്ണാശുപത്രി, കല്ലേലിമുക്ക് മൈക്രോ ലാബ് എന്നിവയുടെ സഹകരണത്തോടെ 16ന് രാവിലെ 8ന് പള്ളിയിൽ സൗജന്യ നേത്രപരിശോധന, രക്തപരിശോധന ക്യാംപ് നടക്കും. ഫോൺ 9778553897.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com