ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്
Mail This Article
പന്തളം ∙ രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ 5 പേർക്ക് പരുക്ക്. ആംബുലൻസിലുണ്ടായിരുന്ന അടൂർ ഇളമണ്ണൂർ ബിജില ഭവനിൽ ബിജില(23), അമ്മ ലത(49), ഡ്രൈവർ കടമ്പനാട് മാഞ്ഞാലി ജയേഷ് ഭവനിൽ ജയേഷ്(25), കാറിൽ യാത്ര ചെയ്തിരുന്ന പ്രക്കാനം കൊച്ചുമേമുറിയിൽ രഞ്ജി വർഗീസ്(50), ഭാര്യ സിബി(46) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ, പന്തളം ജംക്‌ഷനിൽ വച്ചു അടൂർ ഭാഗത്ത് നിന്നു വന്ന ആംബുലൻസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്നാണു മറിഞ്ഞ ആംബുലൻസിൽ നിന്നും ആളുകളെ പുറത്തെത്തിച്ചത്.
അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജിലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ ഇവരെ മറ്റൊരു വാഹനത്തിൽ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.