പത്തനംതിട്ട ജില്ലയിൽ ഇന്ന് (30-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
അഭിമുഖം
തുമ്പമൺ ∙ സാമൂഹികാരോഗ്യ കേന്ദ്ര ലാബിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 9ന് 2ന് നടക്കും. 0473 4266609.
റജിസ്ട്രേഷൻ ക്യാംപ്
പത്തനംതിട്ട ∙ ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ റജിസ്ട്രേഷൻ ക്യാംപ് നാളെ 10ന് അടൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. 0477 2230622.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി 110 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 8 മുതൽ 5 വരെ കുമ്പനാട്, കറുകച്ചാൽ എന്നീ 33 കെവി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
ഒഴിവ്
ചൂരക്കോട്∙ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി(ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഗസ്റ്റ് 6ന് രാവിലെ 10.30ന് സ്കൂളിൽ എത്തണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.