പത്തനംതിട്ട ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
അഭിമുഖം 9ന്; തുമ്പമൺ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ലാബ് ടെക്നിഷ്യൻ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് 9ന് 2ന് അഭിമുഖം നടത്തും. യോഗ്യത : ഡിഎംഎൽടി/ബിഎസ്‌സി എംഎൽടി(സർക്കാർ അംഗീകാരമുളള കോഴ്സ് സർട്ടിഫിക്കറ്റ്). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം : 20,000 രൂപ. പ്രായം : 20-35. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മെഡിക്കൽ ഓഫിസർ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. 04734 266609.
സൗജന്യ മെഡിക്കൽ ക്യാംപ്
കോന്നി∙പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിലെ സംഘടനകളുടെയും കോന്നി ലൈഫ് ലൈൻ മൾട്ടി സ്പെഷ്യൽറ്റി ക്ലിനിക്കിന്റെയും നേതൃത്വത്തിൽ നാലിന് 10.30ന് ശാലേം മാർത്തോമ്മാ പാരിഷ്ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. 6282440138, 8086485864.
ട്രേഡ്സ്മാൻഒഴിവ്
വെണ്ണിക്കുളം ∙ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 5ന് 1.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ/കെജിസിഇ /ടിഎച്ച്എസ്എൽസി/തത്തുല്യ യോഗ്യത ഇവയിൽ ഏതെങ്കിലുമാണു യോഗ്യത. ഫോൺ: 0469–2650228.
ഇംഗ്ലിഷ് അധ്യാപകർ
കുറ്റൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി നാളെ 10ന് സ്കൂളിൽ എത്തണം.