ADVERTISEMENT

തിരുവല്ല∙ നഗരത്തിൽ നിന്നുള്ള പ്രധാന റോഡുകളിൽ ഒന്നായ മല്ലപ്പള്ളി റോഡിൽ കുഴി. വൈഡബ്ല്യുസിഎയ്ക്കു മുൻപിലാണു വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ വാഹനങ്ങൾ കയറിയിറങ്ങി പോകാൻ ബുദ്ധിമുട്ടുകയാണ്. മഴയത്ത് കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാരുടെമേൽ വെള്ളം തെറിക്കുന്നതും പതിവാണ്.ഈ റോഡിന്റെ പലഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാർത്തോമ്മാ അക്കാദമിക്കു മുൻപിലായി റോഡിൽ പാകിയിരുന്ന പൂട്ടുകട്ടകൾ ഇളകി മാറി. മഴക്കാലത്തിനു മുൻപു കുഴിയടയ്ക്കുന്ന ജോലികൾ ഒന്നും നടന്നിരുന്നില്ല.

ദീപ ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആറുമാസം മുൻപു കലുങ്ക് പണിതു. ഇതിനു ശേഷം കലുങ്കിന്റെ ഇരുവശവും റോഡ് അൽപം താണതിനാൽ വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടാകുന്നു. ഈ ഭാഗത്ത് ബസ് വേഗത്തിൽ എത്തിയാൽ പിൻസീറ്റിൽ ഇരിക്കുന്നവർ മുൻപിലേക്ക് തെറിച്ചുവീഴുന്ന അവസ്ഥായാണെന്നു യാത്രക്കാർ പറഞ്ഞു. കലുങ്ക് പണിതപ്പോൾ റോഡ് ഉയർത്തിയിരുന്നു. ഈ മണ്ണ് താണതാണ് ഈ ഭാഗത്ത് മുക്കാൽ അടിയോളം ടാറിങ് ഇരുത്താൻ കാരണം.

തിരുവല്ല –മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കാൻ 83കോടി രൂപ അനുവദിച്ചിരുന്നു.  സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വൈകിയിരുന്നു. സർവേ നടപടികൾ എല്ലാം പൂർത്തിയായതിനാൽ വലിയ താമസമില്ലാതെ പണികൾ നടക്കുമെന്ന പ്രതീക്ഷയാണു നാട്ടുകാർക്ക്.

റോഡിന്റെ പണികൾ ഉടൻ തുടങ്ങുമെന്നു പ്രതീക്ഷ തുടങ്ങിയിട്ട് വർഷം ആറായി.  നിർമാണ പ്രവർത്തനങ്ങളുടെ പ്രാഥമിക നടപടികൾ പോലും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പുതിയ നിർമാണ പ്രർത്തനങ്ങളുടെ ചുമതല ‘റിക്’ എന്ന ഏജൻസിക്കായതിനാൽ പിഡബ്ല്യുഡിയും ഈ വഴിക്കു തിരിഞ്ഞു നോക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com