10 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു പരാതി
Mail This Article
×
കോന്നി ∙ 10 വയസ്സുള്ള കുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. പൂവൻപാറ തേവർകാട്ടിൽ സൈജു ടി.ചാക്കോയുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി സിറിൽ സി.ൈസജുവിനെയാണ് അപരിചിതനായ ആൾ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ ഒരാൾ സിറിലിന്റെ ഉടുപ്പിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതായി പിതാവ് സൈജു പറഞ്ഞു.സിറിൽ ഭയന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടി. തുടർന്ന് വീട്ടുകാർ ഇയാളെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. മാനസിക പ്രശ്നമുള്ള തലശ്ശേരി സ്വദേശിയായ ആളായിരുന്നെന്നും ഇയാളെ ഇന്നലെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.
English Summary:
In a shocking incident, a 10-year-old boy in Konni, Kerala, managed to escape an attempted abduction. The suspect, apprehended by locals, was later released by police due to apparent mental instability. This incident has sparked anxieties among residents regarding child safety in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.