ADVERTISEMENT

പന്തളം ∙ മാതാവിനെ ഉപദ്രവിച്ചതിലെ വിരോധം കാരണം പിതാവിനെ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ രണ്ടു മക്കൾ അറസ്റ്റിൽ. അമ്മയെ മുൻപ് ഉപദ്രവിച്ചു എന്ന വിരോധത്താൽ അച്ഛനെ ഗ്ലാസ്‌ കഷ്ണം കൊണ്ട് കഴുത്തിന് ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണു സഹോദരന്മാരായ പന്തളം തെക്കേക്കര തട്ടയിൽ മങ്കുഴി കുറ്റിയിൽ വീട്ടിൽ ഷാജി (35), സഹോദരൻ സതീഷ്(37) എന്നിവരെ കൊടുമൺ പൊലീസ് പിടികൂടിയത്. മറ്റൊരു മകൻ സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവ് ശങ്കരനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്.

ശങ്കരനും ഒന്നാംപ്രതി ഷാജിയും താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ആക്രമണം ഉണ്ടായത്. രണ്ടാംപ്രതി പിതാവിനെ തടഞ്ഞുനിർത്തുകയും, ഷാജി ഗ്ലാസ് കഷണം കൊണ്ട് കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്. ഷാജി നിലവിൽ കൊടുമൺ പൊലീസ് സ്റ്റേഷനിലെ മറ്റ് 3 കേസുകളിൽ പ്രതിയാണ്. സതീഷ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മോഷണം കേസിലും, കൊടുമൺ പൊലീസ് നേരത്തെ റജിസ്റ്റർ ചെയ്ത ദേഹോപദ്രവ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

In a shocking incident in Pandanad, Kerala, two brothers were apprehended for allegedly assaulting their father with a piece of glass, leaving him with serious neck injuries. The attack is attributed to long-held resentment over the father's alleged history of domestic abuse towards their mother.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com