ADVERTISEMENT

പന്തളം നവരാത്രി മണ്ഡപത്തിൽ നവരാത്രി ഉത്സവം 3 മുതൽ
പന്തളം ∙ സര‍സ്വതീക്ഷേത്രം നവരാത്രി മണ്ഡപത്തിൽ നവരാത്രി ഉത്സവം ഒക്ടോബർ 3ന് തുടങ്ങും. രാവിലെ 8.45ന് തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നു വിളംബര ഘോഷയാത്ര. 9ന് എൻഎസ്എസ് കരയോഗം റജിസ്ട്രാർ വി.വി.ശശിധരൻ നായർ ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിക്കും. 4ന് ഭക്തിഗാനസുധ, 6ന് ചെണ്ടമേളം, 7ന് മോഹിനിയാട്ടം, 7.30ന് നൃത്തസന്ധ്യ എന്നിവ നടക്കും.

4ന് വൈകിട്ട് 4ന് സംഗീതവിസ്മയം, 7ന് നാടകം, 5ന് വൈകിട്ട് 4ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ, 6ന് രാവിലെ 9 മുതൽ സൗന്ദര്യലഹരി പാരായണം, 4ന് സംഗീതസംഗമം, 7.30ന് നാടകം, 7ന് വൈകിട്ട് 4ന് വീണക്കച്ചേരി, 7ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ, 8ന് വൈകിട്ട് 4ന് സംഗീതസദസ്സ്, 7ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ, 9ന് വൈകിട്ട് 4ന് സംഗീതസദസ്സ്, 7ന് നാടകം, 10ന് വൈകിട്ട് 4ന് ശീതങ്കൻ തുള്ളൽ, 6ന് പൂജവയ്പ്, 7ന് തിരുവാതിര, 8ന് ഡാൻസ്, 11ന് വൈകിട്ട് 4 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 7ന് തിരുവാതിര, 7.30ന് സംഗീതസദസ്സ് എന്നിവ നടക്കും. 12ന് രാവിലെ 10ന് സംഗീതാർച്ചന. വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. 

 പ്രസിഡന്റ് പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അവാർഡ് ദാനം നിർവഹിക്കും. 7.15 മുതൽ തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ. 13ന് പുലർച്ചെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാസരസ്വതി പൂജ. 7ന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭം. ഡോ.എം.ജി.സനൽ കുമാർ, ഡോ.എസ്.വേണുഗോപാൽ, ഡോ.എൻ.ശ്രീവൃന്ദ നായർ, പ്രഫ.വി.രമാദേവി, അഡ്വ.മാലക്കര ശശി, ഡോ.പി.ഡി.രഘുപ്രസാദ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് 4 മുതൽ സംഗീതസദസ്സ്, 7ന് കോമഡി ഷോ എന്നിവയും ഉണ്ടാകും.

കെ.സി.മാമ്മൻ മാപ്പിള ട്രോഫി ഉത്രാടം തിരുനാൾ പമ്പാ ജലമേള ഇന്ന്
തിരുവല്ല ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള 66ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേള ഇന്ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ജലമേള ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ നാൽപതോളം കളിവള്ളങ്ങൾ പങ്കെടുക്കും. കളിവള്ളങ്ങളുടെ ജോടി തിരിച്ചുള്ള നറുക്കെടുപ്പ് നടന്നു.

ജലമേളയോട് അനുബന്ധിച്ച് വഞ്ചിപ്പാട്ട് മത്സരം, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, മ്യൂസിക് നൈറ്റ് എന്നിവ നടന്നു. ജലമേളയക്ക് മുന്നോടിയായി മദ്യത്തിനും ലഹരിമരുന്നിനും എതിരായും റോഡ് സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുക, പ്രകൃതിയെയും നദിയെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയും വിളംബര ഘോഷയാത്രയും നടന്നു. ഈ വർഷം വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളതെന്ന് വർക്കിങ് പ്രസിഡന്റ് വിക്ടർ തോമസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, ചീഫ് കോഓർഡിനേറ്റർ അഞ്ചു കൊച്ചേരി എന്നിവർ അറിയിച്ചു.

ബിഎസ്എൻഎൽ മേള ഇന്ന് കടമ്പനാട്ട്
കടമ്പനാട്∙ ബിഎസ്എൻഎൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടമ്പനാട് ടെലിഫോൺ എക്സ്ചേഞ്ചിൽ പുതിയ കൗണ്ടർ തുറക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ 5 വരെ ബിഎസ്എൻഎൽ സേവനങ്ങൾക്കായുള്ള പ്രത്യേക മേളയും നടക്കും. മൊബൈൽ കണക്‌ഷൻ, ബിൽ പേയ്മെന്റ്, 4ജി, 5ജി സിം അപ്ഗ്രഡേഷൻ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭിക്കും. 04734–225200.

അഭിമുഖം നാളെ
ചന്ദനപ്പള്ളി ∙ ഗവ. എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 2ന് സ്കൂളിൽ നടക്കും. പിഎസ്‌സി റാങ്കിൽ ഉൾപ്പെട്ട കൊടുമൺ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

വൈദ്യുത മുടക്കം
മല്ലപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷനിൽ ദേവി, പ്ലൈവുഡ്, പുന്നമൺ, പൗവത്തിക്കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com