ADVERTISEMENT

ഉതിമൂട് ∙പുനലൂർ–മൂവാറ്റുപുഴ പാതയിൽ വലിയകലുങ്ക് ഭാഗത്ത് വാനിടിച്ചു തകർത്ത തൂൺ പുനഃസ്ഥാപിച്ചു. വൈദ്യുതി എത്തിച്ചത് 42 മണിക്കൂറിനു ശേഷം. ‍ഞായറാഴ്ച പണിയെടുക്കാൻ കരാർ തൊഴിലാളികൾ എത്താതിരുന്നതാണ് ഉപയോക്താക്കൾക്കു ഇരുട്ടടിയായത്. 

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വാനിടിച്ചു 11കെവി വൈദ്യുതി ഇരുമ്പ് തൂൺ തകർന്നത്. അപകടത്തിനു പിന്നാലെ വൈദ്യുതി മുടങ്ങിയിരുന്നു. റാന്നി സബ് സ്റ്റേഷനിൽ നിന്നുള്ള ഉതിമൂട് ഫീഡർ ഓഫ് ചെയ്ത് ഭാഗികമായ മേഖലകളിൽ വൈദ്യുതി എത്തിച്ചിരുന്നു. ഉപയോക്താക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഞായറാഴ്ച തൂൺ മാറ്റിയിട്ടില്ല. 

ഇന്നലെ ഉച്ചയോടെയാണ് ക്രെയിന്റെ സഹായത്തോടെ തൂൺ മാറ്റിയിട്ടത്. പിന്നീട് 11 കെവി, എൽടി ലൈനുകൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. വൈദ്യുതി മുടക്കം മൂലം റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ കേടായതായി വ്യാപക പരാതിയുണ്ട്.

English Summary:

A recent lightning strike in Uthimoodu, Kerala, brought down a power pillar, leaving residents without electricity for 42 hours. The delayed response from contract workers compounded the problem, leading to widespread complaints of damaged medicines and other inconveniences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com