ADVERTISEMENT

ഇന്ന് 
∙ ബാങ്ക് അവധി

എഴുത്തുപരീക്ഷ മാറ്റിവച്ചു
പത്തനംതിട്ട ∙ 16ന് മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനിരുന്ന ആർബിഎസ്കെ നഴ്സ് /ജെപിഎച്ച്എൻ, എപ്പിഡമോളജിസ്റ്റ് എന്നീ തസ്തികകളുടെ എഴുത്തുപരീക്ഷ 23 ലേക്ക് മാറ്റിവച്ചതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

ഹിന്ദി ഡിപ്ലോമ സീറ്റ് ഒഴിവ്
അടൂർ∙ ഹിന്ദി ഡിപ്ലോമ ഇൻ‌ എലമെന്ററി എജ്യുക്കേഷൻ കോഴ്സ് 2024– 26 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത കോഴ്സുകളോ, ഡിഗ്രിയോ, എംഎയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 17–35. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട എന്ന വിലാസത്തിൽ നവംബർ 15ന് 5ന് മുൻപ് അപേക്ഷിക്കണം. 8547126028, 04734 296496

മിഷൻ ഗ്രീൻ ശബരിമല
നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ രാത്രിയും പകലുമായി ജോലിക്ക് യുവാക്കളെ (50വയസിൽ താഴെ) ആവശ്യമുണ്ട്. ശബരിമല തീർഥാടന കാലയളവ് മുഴുവൻ പ്രവർത്തിക്കണം. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകും.
നവംബർ എട്ടിന് വൈകുന്നേരം അഞ്ചിന് മുൻപ് വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം ജില്ലാ കോഓർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാംനില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംക്‌ഷന് സമീപം, പത്തനംതിട്ട വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. 8129557741, 0468 2322014.

പിഎസ്‌സി അഭിമുഖം നവംബർ ആറിന്
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ ടീച്ചർ അറബിക് (കാറ്റഗറി നമ്പർ- 702/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി നവംബർ ആറിന് ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫിസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് എസ് എംഎസ് , പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനന തീയതി, ജാതി, യോഗ്യതകൾ മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, വ്യക്തി വിവരക്കുറിപ്പ് (പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 0468 2222665.

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയിൽ 3 പുതിയ കോഴ്സ്

ആലപ്പുഴ∙ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ തുടങ്ങിയ മൂന്നു പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടി. ഐസിടി അക്കാദമിയുമായി സഹകരിച്ചു സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി, ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങുമായി ചേർന്നു സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മെഷീൻ ഇന്റലിജൻസ്, കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസുമായി സഹകരിച്ചു കമ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐഇഎൽടിഎസ് ആൻഡ് ഒഇടി എന്നീ കോഴ്സുകളാണ് തുടങ്ങിയത്. ബിഎസ്‌സി ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന മൂന്നുവർഷ ബിരുദ പ്രോഗ്രാമും യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിക്കുമെന്നു വൈസ് ചാൻസലർ ഡോ. വി.പി.ജഗതി രാജ്, പ്രോ വിസി ഇൻ ചാർജ് ഡോ. ഗ്രേഷ്യസ് ജയിംസ്, റീജനൽ ഡയറക്ടർ ടോജോമോൻ മാത്യു എന്നിവർ അറിയിച്ചു.

പ്രവേശന തീയതി നീട്ടി
വെച്ചൂച്ചിറ ജവാഹർ നവോദയ വിദ്യാലയത്തിൽ 9,11 ക്ലാസിലേക്ക് ഒഴിവുള്ള സീറ്റിൽ നവംബർ ഒൻപത് വരെ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 04735 294263, 265246.

അധ്യാപക ഒഴിവ്
ചിറ്റാർ∙ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 4ന് 10.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
എലിമുള്ളുംപ്ലാക്കൽ ∙ ഗവ. എച്ച്എസ്എസിൽ എച്ച്എസ് വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് 11ന്.

ഗതാഗത നിയന്ത്രണം
അടൂർ ∙ ഇവി റോഡിൽ പെരിങ്ങനാട് വഞ്ചിമുക്ക് മുതൽ നെല്ലിമുകൾ പാലം വരെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സീറ്റൊഴിവ്
‌കോട്ടയം ∙ സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിൽ പ്രവർത്തിക്കുന്ന ഫാർമസി കോളജുകളിൽ എംഫാം കോഴ്സിനും സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ എംപിടി കോഴ്സിലും (കാർഡിയോ, മസ്ക്കുലോ സ്കെലിറ്റൽ, ന്യൂറോ) സീറ്റുകൾ ഒഴിവുണ്ട്. സർട്ടിഫിക്കറ്റും ഫീസുമായി നവംബർ 5നു രാവിലെ 10നു കോട്ടയം ഗാന്ധിനഗറിലുള്ള എസ്എംഇ ജോ. ഡയറക്ടറുടെ ഓഫിസിലെത്തണം. എസ്‌സി, എസ്ടി, ഒഇസി വിഭാഗക്കാർക്കു ഫീസില്ല. വിവരങ്ങൾക്ക്: 0481–2598790, 9447967150, www.cpas.ac.in.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com