തടിയൂർ റോഡിൽ മാലിന്യം തള്ളൽ
Mail This Article
വെണ്ണിക്കുളം ∙ തടിയൂർ റോഡിൽ മാമ്പേമണ്ണിനു സമീപം മാലിന്യം തള്ളുന്നു. റോഡിലേക്കു വ്യാപിക്കുന്ന മാലിന്യം വാഹനയാത്രക്കാർക്കും ദുരിതമാകുന്നതായി പരാതി. കുഞ്ഞുങ്ങളിലെ ഉപയോഗശേഷമുള്ള ഡയപ്പറുകൾ പ്ലാസ്റ്റിക് സഞ്ചികളിലാക്കി റോഡുവശത്ത് ഉപേക്ഷിക്കുന്നതു പതിവാണ്. ഡയപ്പറുകൾ തെരുവുനായ്ക്കൾ ടാറിങ്ങിലേക്കു വലിച്ചിടുന്നതുമൂലം ഇരുചക്രവാഹനയാത്രക്കാർക്ക് ദുരിതമാണ്. പൊതു ഇടങ്ങളിലേക്ക് ഡയപ്പറുകൾ വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് എന്നപോലെ മനുഷ്യനും ഏറെ ഹാനികരമായിട്ടും റോഡരുകിൽ ഉപേക്ഷിക്കുന്നതിന് കുറവില്ല. മലമൂത്ര വിസർജ്യങ്ങളിൽ നിന്നുള്ള വൈറസുകൾ തുറന്നനിലയിൽ ഉപേക്ഷിക്കുന്നതുമൂലം രോഗാണുകൾ പെരുകുന്നതിനും മാരക അസുഖങ്ങൾ പടർന്നുപിടിക്കുന്നതിനു കാരണമാകുമോ എന്ന ഭീതിയും യാത്രക്കാർക്കുണ്ട്. മാലിന്യം തള്ളുന്ന സാമൂഹികവിരുദ്ധർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.