പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
റജിസ്ട്രേഷൻ ഡ്രൈവ്
കോന്നി∙വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി 16നു നടക്കുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന് 11ന് കോന്നി എസ്എൻഡിപി യോഗം കോളജിൽ നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. 87146 99496.
മെഗാ മെഡിക്കൽ ക്യാംപ്
പുല്ലാട്∙ കാരുണ്യ ഹെൽത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആൽമാവു കവല വീജീസ് ഓഡിറ്റോറിയത്തിൽ 23ന് 9 മുതൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടക്കും. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, ഇഎൻടി, നേത്രരോഗം, പൾമണോളജി, ദന്തരോഗം, ഓർത്തോപീഡിക്സ് വിഭാഗം വിദഗ്ധർ പങ്കെടുക്കും. സൗജന്യ തൈറോയ്ഡ് പരിശോധന, കണ്ണട വിതരണം, ഡയാലിസിസ് കിറ്റ് വിതരണം എന്നിവയും നടക്കും. ക്യാംപിൽ പങ്കെടുക്കാൻ സെക്രട്ടറി ജിജു സാമുവലിനു പേര് നൽകണം. 8075336806.
വൈദ്യുതി മുടക്കം
∙തോട്ടഭാഗം വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ കവിയൂർപള്ളിപ്പടി, പോളച്ചിറ, കളമ്പാട്ടുകളം, ഐരാറ്റുപാലം യുണൈറ്റഡ് വിനേഴ്സ് എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .∙മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ പുന്നമൺ, പൗവത്തിക്കുന്ന്, പടുവ, കാരുണ്യ, ഗ്രാഫിക്സ്, അഞ്ചിലവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ .