ADVERTISEMENT

തിരുവല്ല∙ അഞ്ചൽക്കുറ്റി – അഴിയിടത്തുചിറ റോഡിൽ പെപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് വെട്ടിപ്പൊളിച്ചത് സുഗമമായ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ പൂട്ടുകട്ട പാകിയിരുന്ന ഭാഗമാണ് വെട്ടി പൊളിച്ചത്. പൂട്ടുകട്ടകൾ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കാഞ്ഞതിനാൽ ബാക്കിയുള്ളവ കൂടി ഇളകി തുടങ്ങി. 200 മീറ്ററോളം ദൂരത്ത് ഏഴിടങ്ങളിലായി ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുറുകെ വെട്ടി പൊളിച്ചിരുന്നു.

വാഹനങ്ങൾ ഇവിടെ ഇറങ്ങി കയറുമ്പോൾ നിയന്ത്രണം വിടാനുള്ള സാധ്യതയുണ്ട്. ഓട്ടോറിക്ഷയിലും മറ്റും യാത്ര ചെയ്യുന്നവർക്ക് നടുവൊടിക്കുന്ന അവസ്ഥ. ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെടുന്നു. പുട്ടുകട്ടയില്ലാത്ത ഭാഗത്ത് അവ സ്ഥാപിക്കുകയോ അല്ലാത്ത പക്ഷം കോൺക്രീറ്റ് ഇട്ട് നിരപ്പാക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

In Thiruvalla, Kerala, the Anchal Kutti - Azhiyidathuchira road has become a safety hazard due to improper road cutting for pipeline installation. Dug-up sections and loose interlocking bricks are causing travel difficulties and increasing the risk of accidents for motorists, auto-rickshaw passengers, and two-wheeler riders. Concerned locals are demanding authorities to prioritize safety by relaying the bricks or leveling the road with concrete.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com