എഴുമറ്റൂർ വില്ലേജ് ഓഫിസിന്റെ പുതിയ മന്ദിരം തുറക്കുന്നില്ല
Mail This Article
എഴുമറ്റൂർ ∙ സ്മാര്‍ട് വില്ലേജ് ഓഫിസ് കെട്ടിട നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടെങ്കിലും ഉദ്ഘാടനം വൈകുന്നതിനാൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട സ്ഥിതി. മുൻപുണ്ടായിരുന്ന കെട്ടിടം ശോച്യാവസ്ഥയെത്തുടർന്ന് രണ്ടര വർഷം മുൻപാണ് പൊളിച്ചു നീക്കി പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. അവസാന മിനിക്കുപണികളും വൈദ്യുതീകരണ ജോലികളും വാതിൽ, ജനൽ പാളികളുടെ സ്ഥാപനവും ചുറ്റുമതിൽ, ഗേറ്റ് നവീകരണവും വെള്ളപൂശലും പൂർത്തിയായിട്ട് 3 മാസം പിന്നിട്ടു.
അടഞ്ഞുകിടക്കുന്ന കെട്ടിടത്തിനുള്ളിലേക്കു ഇഴജന്തുകൾ കടക്കുന്നതായും ആക്ഷേപമുയരുന്നു. പുതുതായി നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിന് 1375 ചതുരശ്ര അടി വിസ്തീർണമാണുള്ളത് 44 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ് നിർമാണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫിസറുടെ മുറിയും ജീവനക്കാർക്കായി വേർതിരിച്ച ഹാൾ, റെക്കാർഡ് മുറി, സന്ദർശകർക്ക് വിശ്രമമുറി, അനുബന്ധ ശുചിമുറി എന്നിവയും ഉണ്ട്.