ADVERTISEMENT

തണ്ണിത്തോട് ∙തണ്ണിത്തോട് മൂഴിക്ക് സമീപം പൊട്ടിയ പൊതു ടാപ്പിലൂടെ വെള്ളം പാഴാകുന്നു. ജല പദ്ധതിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുമ്പോൾ പൊതുടാപ്പിലൂടെ നഷ്ടമാകുന്നതു കാരണം സമീപ ഭാഗങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടാതെ വരും.പ്രധാന റോ‍ഡരികിലെ പൊതുടാപ്പിൽ നിന്ന് വെള്ളം ചീറ്റിത്തെറിക്കുന്നത് വാഹന യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നു. ഏറെക്കാലമായി ഇത്തരത്തിൽ പൊതുടാപ്പിലൂടെ വെള്ളം പാഴാകുമ്പോഴും അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല. റോഡിലേക്ക് വെള്ളം ചീറ്റിത്തെറിക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ സമീപവാസികൾ പിന്നീട് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതുടാപ്പ് മൂടിവച്ചിരിക്കയാണ്.

English Summary:

This article highlights the issue of water wastage and negligence in Thannithode, Kerala. A broken public tap near Moozhi is causing significant water loss and inconvenience to residents and motorists. Despite the issue persisting for a long time, authorities have failed to address it, leading to water scarcity in nearby areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com