ADVERTISEMENT

പത്തനംതിട്ട ∙ ജില്ലാ ആസ്ഥാനത്തേക്ക് വിവിധ   ആവശ്യങ്ങൾക്കായി  വാഹനങ്ങളിൽ വരുന്നവർക്ക് അനാവശ്യമായി പിഴ ചുമത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.റിങ് റോഡിനുള്ളിലെ കടകമ്പോളങ്ങളിലേക്ക് എത്തുന്നവർക്കാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തുന്നത്. ഇതുമൂലം ജനങ്ങൾ പത്തനംതിട്ട നഗരത്തിലെ വ്യാപാര മേഖലയെ ഉപേക്ഷിക്കുകയാണ്.സാധനങ്ങളും മറ്റും വാങ്ങാൻ സമീപ ടൗണുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

ഇതുമൂലം ജില്ലാ ആസ്ഥാനത്ത് വ്യാപാരം ചെയ്യുന്നവർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു.ശബരിമലയിലേക്ക് പോകുന്ന   അയ്യപ്പഭക്തർ   നഗരത്തിലേക്ക്    കടക്കാതിരിക്കാൻ  റിങ് റോഡിലെങ്ങും  പൊലീസിനെ നിയോഗിച്ചിരിക്കുന്നതും   യോഗത്തിൽ   ആശങ്ക ഉയർത്തി.വർക്കിങ് പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.എസ്.അനിൽകുമാർ, പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, ട്രഷറർ ബെന്നി ഡാനിയൽ, കെ.പി.തമ്പി, കെ.സുരേഷ്ബാബു, ഇസ്മായിൽ മൾബറി, ലാലു കുര്യൻ, രാജു പാലസ്, ജോർജ് വർഗീസ്, സി.പി.ജോയി എന്നിവർ പ്രസംഗിച്ചു.

English Summary:

The KVVES District Committee criticizes the excessive fining of vehicles entering Pathanamthitta town, claiming it deters shoppers and harms local businesses. They also express concern about traffic restrictions related to the Sabarimala pilgrimage season, further impacting the local economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com