ADVERTISEMENT

വൈദ്യുതി മുടക്കം 
∙ ചെങ്ങറ, നാടുകാണി, മാർത്തോമ്മാ പള്ളി ഭാഗം, ആനക്കൂട്, സിവിൽ സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ തേക്കട, പാലത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ∙ കടപ്ര സെക്‌ഷന്റെ പരിധിയിലെ കൊട്ടാങ്ങൽ, തോട്ടുമട, കളപ്പുരപ്പടി, പഞ്ചായത്ത്‌ മുക്ക്, മയിൽമുക്ക്, പുത്തൂപ്പള്ളി, അംബേദ്കർ, വട്ടടി– 1, പുരയ്‌ക്കൽ, തേവേരി ബ്രിഡ്ജ്, പോളത്തുരുത്, നീലം കേരി, ഇരതോട് ബ്രിഡ്ജ്, ഇരതോട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും. ∙ അടൂർ വൈദ്യുതി സെക്‌ഷന്റെ പരിധിയിൽ മുണ്ടപ്പള്ളി, ആലത്തിനാൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ. 

ഗതാഗത നിയന്ത്രണം
∙ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാംപ്
കോഴ‍ഞ്ചേരി∙ മാരാമൺ ശാഖ യുവജനസഖ്യവും കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ് ആശുപത്രിയും ചേർന്ന് ഇന്ന് (30) 9 മുതൽ 1 വരെ മാരാമൺ മാർത്തോമ്മാ പള്ളി പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. 7560845536.

പ്രീ പ്രൈമറി ഹെൽപർ
കോഴ‍ഞ്ചേരി∙ പുല്ലാട് ഗവ. ന്യൂ എൽപി സ്കൂളിലെ പ്രീ പ്രൈമറി ഹെൽപർ ഒഴിവിലേക്ക് 3ന് 11ന് അഭിമുഖം നടത്തും. 9495570046.

മാന്തുക – കോട്ട റോഡിൽ ഗതാഗത നിരോധനം
കോഴഞ്ചേരി∙ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരുന്ന മാന്തുക – കോട്ട റോഡിലെ പ്രവൃത്തികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനു വേണ്ടി റോഡിൽ  രണ്ട് മാസത്തേക്ക് ഗതാഗതം പൂർണമായും നിരോധിക്കുന്നു. ഈ കാലയളവിൽ മാന്തുക - കോട്ട റോഡിനു പകരമായി പന്തളം ആറന്മുള റോക്കയുടെ കോഴിപ്പാലം - കാരയ്ക്കാട് റോഡും  ഉപയോഗിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com