വാഹനാപകടം: നാല് യാത്രക്കാർക്ക് പരുക്ക്
Mail This Article
പത്തനംതിട്ട ∙ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ട് 4 യാത്രക്കാർക്ക് പരുക്ക്. പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്ര വില്ലേജ് ഓഫിസിനു സമീപം ഇന്നലെ 2.30നാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ കുർനൂലിൽ നിന്നുള്ള യുഗേന്ദ്ര റെഡ്ഡി (28), ഇ.വംശി (30), ഇ.മണി (27), മഹേശ്വർ (28) എന്നിവർക്കാണ് പരുക്കേറ്റത്.കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇ.മണിയുടെ തലയ്ക്കും യുഗേന്ദ്ര റെഡ്ഡിയുടെ കാലിനും പരുക്കുണ്ടെന്നും ആരുടെയും അവസ്ഥ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ എത്തിയ മറ്റൊരു വാഹനവും അപകടത്തിൽപെട്ടെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.