റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനം; കലാകിരീടം പത്തനംതിട്ട ഉപജില്ലയ്ക്ക്
Mail This Article
×
തിരുവല്ല ∙ കൗമാരകലയുടെ ഉത്സവത്തിന് തിരശീല വീണു.പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട ഉപജില്ല 808 പോയിന്റുകളോടെ കലാകിരീടം ചൂടി. 719 പോയിന്റുമായി തിരുവല്ല രണ്ടാമതും 717 പോയിന്റുകളുമായി കോന്നി മൂന്നാമതുമെത്തി.സ്‌കൂൾ തലത്തിൽ ഓവറോൾ 437 പോയിന്റുമായി കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസ് ഒന്നാം സ്ഥാനത്തെത്തി. 284 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് രണ്ടാം സ്ഥാനവും 247 പോയിന്റുകളുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
English Summary:
Pathanamthitta sub-district emerged as the overall champion in the recently concluded Revenue District School Arts Festival. Kidangannur SV Higher Secondary School secured the top position in the school category, followed by Vennikulam St. Behanan's and Pathanamthitta Catholicate Higher Secondary School.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.