ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയ 2 യുവാക്കൾ അറസ്റ്റിൽ

Mail This Article
പന്തളം ∙ മകന് ന്യൂസീലൻഡിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയിൽനിന്നു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേരെ പൊലീസ് പിടികൂടി. കോട്ടയം അയ്മനം കുടമാളൂർ കുന്നുംപുറത്ത് വീട്ടിൽ അഭിരാം (32), കൊല്ലം പോരുവഴി ഇടക്കാട് പുത്തൻവീട്ടിൽ അരുൺ അശോകൻ (35) എന്നിവരാണ് അറസ്റ്റിലായത്. പന്തളം തവളംകുളം സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ വർഷം മേയ് 20 നും നവംബർ 23നുമിടയിലുള്ള കാലയളവിൽ പലതവണയായി തുക പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു. നൽകിയ പണമോ മകന് ജോലിയോ നൽകാതെ പ്രതികൾ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ ഇവർ പൊലീസിൽ പരാതി നൽകി. അഭിരാമിനെ ഏറ്റുമാനൂരിൽ നിന്നും അരുണിനെ പോരുവഴിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ സമാനമായ പരാതികളുണ്ട്. എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എഎസ്ഐ സിറോഷ്, സിപിഒമാരായ അജീഷ് കുമാർ, അമൽ, ഭഗത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.