മധ്യതിരുവിതാംകൂർ കാർഷിക – പുഷ്പമേള 9 മുതൽ 19 വരെ
Mail This Article
പത്തനംതിട്ട ∙ മധ്യതിരുവിതാംകൂർ കാർഷിക – പുഷ്പമേള 9 മുതൽ 19 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തും. വൈകിട്ട് 4ന് സാസ്കാരിക ഘോഷയാത്ര. 6ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 6.30ന് കലാസന്ധ്യ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ നിർവഹിക്കും. 3.30ന് ആരോഗ്യ സെമിനാർ, 11ന് 6.30ന് മ്യൂസിക്കൽ മെഗാഷോ, 12ന് 6.30ന് ഗാനമേള, 13ന് 10.30ന് സെമിനാർ, 6.30ന് മെഗാ ഡിജെ നൈറ്റ്, 14ന് 10.30ന് കാർഷിക സെമിനാർ, 6.30ന് ഫോക്ബാൻഡ് കോമഡിഷോ, 15ന് 10.30ന് കാർഷിക സെമിനാർ, 6.30ന് ഗാനമേള, 16ന് സംരംഭകസഭ, വൈകിട്ട് 4ന് വഞ്ചിപ്പാട്ട് മത്സരം, 6.30ന് മെഗാഷോ.
17ന് 10.30ന് പരിസ്ഥിതി പമ്പാ സംരക്ഷണം സെമിനാർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 4ന് സാംസ്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. 6.30ന് ഗാനമേള. 18ന് 10.30ന് വനിതാ സെമിനാർ, 6.30ന് മെഗാഷോ. 19ന് 5ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 6.30ന് ഗാനമേള. ഊട്ടി മോഡൽ പുഷ്പമേള, അമ്യൂസ്മെന്റ് പാർക്കുകൾ, കലാസന്ധ്യ, കാർഷിക–സസ്യ വ്യവസായ സ്റ്റാളുകൾ എന്നിവ മേളയിലുണ്ടെന്ന് അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ്, ജനറൽ കൺവീനർ പ്രസാദ് ആനന്ദഭവൻ, ശ്രീകുമാർ ഇരുപ്പക്കാട്ട് എന്നിവർ പറഞ്ഞു.