ADVERTISEMENT

സൗജന്യ നേത്ര പരിശോധന ക്യാംപ്:അട്ടച്ചാക്കൽ∙കോന്നി പഞ്ചായത്തും മെഡി കെയർ ലബോറട്ടറിയും ചേർന്ന് പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ 12ന് 9ന് മെഡി കെയർ ലബോറട്ടറിയിൽ സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര നിർണയവും നടത്തും.

വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഊര് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
അത്തിക്കയം ∙ കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഗണിതം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ നാളെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ്
കോഴഞ്ചേരി∙ ഇ ഗ്രാം സ്വരാജുമായി ബന്ധപ്പെട്ടു കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ 18നും 30നും മധ്യേയുള്ള പ്രോജക്ട് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മന്റ് . ബിരുദവും ഒരു വർഷത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. അവസാനതീയതി: 15.

എൽപിഎസ്ടിഎ
വള്ളംകുളം∙ ഗവ.യു പി സ്കൂളിൽ എൽപിഎസ്ടിഎയുടെ താൽകാലിക ഒഴിവുണ്ട്. ടിടിസി, കെ ടെറ്റ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 1നാളെ 10.30 ന് സ്കൂളിലെത്തണം. 9447963434.

ടെക്നിക്കൽ സ്റ്റാഫ്: അഭിമുഖം ഇന്ന്
പത്തനംതിട്ട ∙ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫിസിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കാനുളള അഭിമുഖം ഇന്ന് 11ന് നടക്കും. പ്രായപരിധി 40 വയസ്സ്. അടിസ്ഥാന യോഗ്യത: ബി ടെക് (സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ). ശമ്പളം: 25,000. സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രവൃത്തി പരിചയരേഖകളും (ഉണ്ടെങ്കിൽ) സഹിതം എത്തണം. വിലാസം: മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫിസ്, ജനറൽ ആശുപത്രിക്ക് എതിർവശം, കെ.കെ.നായർ റോഡ്, കുന്നിത്തോട്ടത്തിൽ ബിൽഡിങ്, പത്തനംതിട്ട. 0468 2223983.

സിവിൽ ഡിഫൻസ് വൊളന്റിയർ 
സർക്കാർ ജീവനക്കാർക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ കേരള അഗ്നിരക്ഷാ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വൊളന്റിയർ ആകാൻ അവസരം. പരിശീലന കാലത്തും ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന കാലത്തും ബന്ധപ്പെട്ട ജില്ലാ ഫയർ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധി അനുവദിക്കും. താൽപര്യമുള്ള സർക്കാർ ജീവനക്കാർ https://www.cds.fire.kerala.gov.in എന്ന വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യുകയോ അടുത്തുള്ള അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുകയോ ചെയ്യണം.

ഇലക്ട്രിക് വാഹന സർവീസ് 
ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള കുന്നന്താനത്തുള്ള കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ഇലക്ട്രിക് വാഹന സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തിൽ പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ളവരായിരിക്കണം. യോഗ്യത: 11ാം ക്ലാസ് വിജയം/ഐടിഐ/പത്താം ക്ലാസ് + സമാന മേഖലയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 15 സീറ്റുകൾ മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100 ശതമാനം സ്കോളർഷിപ് ലഭ്യമായിരിക്കും. 94959 99688. അവസാന തീയതി 12.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com