സംസ്ഥാന പാത, അലങ്കാരമായി ഫസ്റ്റ് ക്ലാസ് കുഴി!
Mail This Article
തിരുവല്ല∙ സംസ്ഥാന പാതയായ ടികെ റോഡിൽ കറ്റോടിനു സമീപം പെപ്പ് പൊട്ടി കുഴി രൂപപ്പെട്ടു. മൂന്നടിയോളം വലിപ്പമുള്ള കുഴിയാണു രൂപപ്പെട്ടിരിക്കുന്നത്.ഒരാഴ്ചയിലേറെയായി ഇവിടെ ജല അതോറിറ്റിയുടെ പെപ്പ് ലൈനിൽ ചേർച്ച അനുഭവപ്പെടുന്നുണ്ടായിരുന്നു. ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ ടാറിങ് ഇളകി മാറി വലിയ കുഴി രൂപപ്പെടുകയായിരുന്നു. രാത്രികാലങ്ങളിൽ ഇരുചക്രവാഹന യാത്രാക്കാർ ഇവിടെ അപകടത്തിൽപ്പെനുള്ള സാധ്യത ഏറെയാണ്.
ഈ ഭാഗം അപകട മേഖലയാണ്. കുഴി ഒഴിവാക്കാൻ വെട്ടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാം. എതിർ ദിശയിൽ വളവും തിരിഞ്ഞു വരുന്ന വാഹനങ്ങൾക്കും ഇത് പ്രശ്നമാകുന്നുണ്ട്.കറ്റോട് പമ്പ് ഹൗസിൽ നിന്നു തിരുവല്ലയിലെ ശുചീകരണ പ്ലാന്റിലേക്കുള്ള പൈപ്പാണ് ഇത്. പമ്പിങ് മർദം കൂടുമ്പോൾ പൈപ്പ് ചോർച്ച ഈ ഭാഗത്തു പതിവാണ്. ഇവിടെ 5 അടിയോളം താഴ്ചയിലാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.