പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ ഗ്രാഫിക്സ്, അരിയ്ക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
ജലവിതരണം തടസ്സപ്പെടും
കോന്നി∙കോന്നി–അരുവാപ്പുലം ശുദ്ധജല പദ്ധതിയുടെ കൊട്ടാരത്തിൽകടവ് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അഞ്ച് ദിവസത്തേക്ക് കോന്നി, അരുവാപ്പുലം പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
തസ്തിക ഒഴിവ്
എലിമുള്ളുംപ്ലാക്കൽ∙ഗവ.എച്ച്എസ്എസിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 13ന് 11ന്.
മെഡിക്കൽ ക്യാംപ്
കൊടുമൺ ∙ വൈസ്മെൻ ഇന്റർനാഷനൽ സെന്ററിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാംപ് ശാശ്വത് 2025 നാളെ 9.30 മുതൽ സെന്റ് പീറ്റേഴ്സ് യുപി സ്കൂൾ അങ്കണത്തിൽ നടക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.