സന്നിധാനത്ത് സുരക്ഷയൊരുക്കാൻ 245 അത്യാധുനിക ക്യാമറകൾ
Mail This Article
ശബരിമല ∙ സന്നിധാനത്ത് സുരക്ഷയൊരുക്കാൻ ദേവസ്വം വിജിലൻസിന് 245 അത്യാധുനിക ക്യാമറകൾ ഉള്ള കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു.മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാനാണ് ഇത്രയും ക്യാമറകൾ സ്ഥാപിച്ചത്. പൊലീസ് ഒരുക്കിയിട്ടുള്ള സിസിടിവി ക്യാമറകൾക്കും കൺട്രോൾ റൂമിനും പുറമേയാണിത്.
സന്നിധാനത്ത് ഓരോ മേഖലകളിലേയും തീർഥാടകരുടെ ക്യൂ, അതതു മേഖലകളിലെ ആവശ്യകത കൺട്രോൾ റൂമിൽ ഇരുന്നു ദേവസ്വം വിജിലൻസിനു മനസിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്താനും കഴിയുന്ന വിധത്തിലാണ് ക്യാമറ സംവിധാനം ഒരുക്കിയത്. മരാമത്ത് കോംപ്ലക്‌സിലാണ് ഇത് പ്രവർത്തിക്കുക.
ദേവസ്വം ബോർഡ് അംഗം എ അജികുമാർ, ശബരിമല എഡിഎം ഡോ അരുൺ .എസ്. നായർ, ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, സ്പെഷൽ കമ്മിഷണർ ജയകൃഷ്ണൻ, ദേവസ്വം വിജിലൻസ് എസ്.പി സുനിൽകുമാർ, സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ വി. അജിത്ത്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു എന്നിവർ പങ്കെടുത്തു.