കുന്നന്താനം ‘ഗ്രീൻ പാർക്ക്’ കേരളത്തിന് മാതൃക: മന്ത്രി എം.ബി. രാജേഷ്
Mail This Article
മല്ലപ്പള്ളി ∙ കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തനം ആരംഭിക്കുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണ ഫാക്ടറി കേരളത്തിനുമൊത്തം മാതൃകയായ പദ്ധതിയാണെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്ന് സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിർമിച്ച പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്കരണ ഫാക്ടറി ‘ഗ്രീൻ പാർക്ക്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകർമ സേന. ഇവർ വന്നപ്പോഴാണ് കേരളത്തിൽ വലിയ മാറ്റമുണ്ടായത്. ഒരുവർഷത്തിനുള്ളിൽ 90 ശതമാനമായി ഹരിതകർമസേനയുടെ വാതിൽപടി പാഴ്‌വസ്തു സേവനം വർധിച്ചു. അടുത്ത ഒരുമാസത്തിനുള്ളിൽ 100% എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി എംഡി ജി.കെ.സുരേഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാത്യു ടി.തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, ആർ. അജയകുമാർ, സി.കെ.ലതാകുമാരി, ജിജി മാത്യു, ജോർജ് ഏബ്രഹാം, സാറ തോമസ്, പത്തനംതിട്ട നഗരസഭ ചെയർമാൻസ് ചേംബർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്.മോഹനൻ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, അംഗം സി.എൻ. മോഹനൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ്കുമാർ, സാംകുട്ടി പാലയ്ക്കാമണ്ണിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെർല ബീഗം, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി. അനിൽകുമാർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ നിഫി എസ്. ഹഖ്, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ആദില, കുന്നന്താനം പഞ്ചായത്തംഗം സ്മിത വിജയരാജൻ എന്നിവർ പ്രസംഗിച്ചു.ക്ലീൻ കേരള കമ്പനിയുടെ സുവനീർ പ്രകാശനം കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബുവിന് നൽകി മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഹരിതകർമ സേന അംഗങ്ങളെ മന്ത്രി ആദരിച്ചു.