പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
നാളെ ഗതാഗത നിയന്ത്രണം: നാളെ എംസി റോഡിൽ ഗതാഗതനിയന്ത്രണമുണ്ടാകും. കോട്ടയത്ത് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ രാവിലെ 8 മുതൽ കുളനട ജംക്‌ഷനിൽ നിന്നു തിരിഞ്ഞു അമ്പലക്കടവ് വഴി തുമ്പമൺ ജംക്‌ഷനിലെത്തിയ ശേഷം പോകണം. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് മാത്രം എംസി റോഡിൽ ഗതാഗതം അനുവദിക്കില്ല. 200 പൊലീസുകാരും 50 സ്പെഷൽ പൊലീസ് ഓഫിസർമാരും സുരക്ഷയ്ക്കായുണ്ടാകും.
ശുദ്ധജലവിതരണം ഭാഗികമായി മുടങ്ങും
പത്തനംതിട്ട∙ ജലഅതോറിറ്റി പത്തനംതിട്ട സെക്‌ഷൻ പരിധിയിലുള്ള കോഴഞ്ചേരി ഇൻടേക്ക് പമ്പ് ഹൗസിലെ മോട്ടർ തകരാറിലായതിനാൽ കോഴഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ച ഭാഗികമായി ശുദ്ധജലവിതരണം മുടങ്ങും. 1,2,3,4,5,10,11,12,13 വാർഡുകളിലാണിത്.
സെക്കൻഡ് ഗ്രേഡ് ഓവർസീയർ ഒഴിവ്
റാന്നി ∙ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ സെക്കൻഡ് ഗ്രേഡ് ഓവർസീയർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16ന് 11ന് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9074915182.
മഹാദേവർ ക്ഷേത്രത്തിൽ പൂരക്കാഴ്ച നാളെ
പന്തളം ∙ മഹാദേവർ ക്ഷേത്രത്തിൽ ഒൻപതാം ഉത്സവം നാളെ നടക്കും. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്, ഒന്നിന് ഉത്സവബലിദർശനം, 3.30ന് ഓട്ടൻതുള്ളൽ, 5ന് വേലകളി, 7ന് സേവ എന്നിവ നടക്കും. തുടർന്ന് മേജർസെറ്റ് പഞ്ചാരിമേളത്തോടെ പൂരക്കാഴ്ചയും കുടമാറ്റവും നടക്കും.
ഗെസ്റ്റ്ലക്ചറർ
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17ന് 10ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. https://cek.ac.in. ഫോൺ: 0469–2678983.