നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ഡോക്ടർക്കും ആശുപത്രി ജീവനക്കാർക്കും എതിരെ കേസ്
Mail This Article
പത്തനംതിട്ട ∙ ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിനു മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ചികിത്സപ്പിഴവ് ഉണ്ടായെന്ന രക്ഷിതാക്കളുടെ പരാതിയിൽ ഡ്യൂട്ടി ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു. പത്തനംതിട്ട പൊലീസാണു കേസെടുത്തത്. കഴിഞ്ഞ നവംബർ 15നു വൈകിട്ട് ജനറൽ ആശുപത്രിയിൽ കാഷ്വൽറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ, ഓർത്തോ വിഭാഗം ഡോക്ടർ, ജീവനക്കാർ എന്നിവർക്കെതിരെയാണ് കേസ്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ കൃത്യമായ ചികിത്സ നൽകിയില്ലെന്നും ഐസിയു സൗകര്യമുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പിതാവ് സജീവ് പരാതി നൽകിയിരുന്നു. രാത്രി 9നാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചതെന്നും അതിനോടകം മരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു.