അയ്യപ്പന്മാരുടെ ദാഹം അകറ്റി ജലസേചന വകുപ്പ്

Mail This Article
×
പമ്പ ∙ ശബരിമല തീർഥാടകർക്ക് സംഭാര വിതരണവുമായി ജലസേചന വകുപ്പ്. ഇറിഗേഷൻ സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് എൻജിനീയർ സുനിൽ രാജ്, എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, അസിസ്റ്റന്റ് എൻജിനീയർ ഫെലിക്സ് പനച്ചക്കൽ, ഓവർസിയർമാരായ എസ്.ദിനു, സിബിൻ ടൈറ്റസ്, പമ്പ ക്യാംപ് ഓഫിസ് ചുമതലയുള്ള എം.ആർ.സജീവ് എന്നിവർ നേതൃത്വം നൽകി. 500 ലീറ്റർ തൈര് എത്തിച്ച് പരമ്പരാഗത രീതിയിൽ തയാറാക്കിയ സംഭാരം പമ്പ മണൽപുറത്ത് ഒട്ടേറെ അയ്യപ്പ ഭക്തർക്ക് വിതരണം ചെയ്തു.
English Summary:
Sabarimala pilgrims are receiving essential food supplies. The Kerala Irrigation Department's initiative ensures that devotees are well-fed during their religious journey.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.