ആവേശമുണർത്തി ‘ഹോർത്തൂസ് വായന’

Mail This Article
പത്തനംതിട്ട ∙ വിദ്യാഭ്യാസം എന്നത് നിധി ദ്വീപുകൾ തേടിയുള്ള അന്വേഷണമാകണമെന്നും അറിവിന്റെ നിധി കാട്ടിത്തരാൻ വായന സഹായിക്കുമെന്നും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. മനോരമ ഹോർത്തൂസ് രാജ്യാന്തര കലാസാഹിത്യോത്സവത്തിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ് വായന’ സാഹിത്യ പരിപാടികളുടെ ജില്ലാതല ഉദ്‌ഘാടനം പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട് അധ്യക്ഷനായി.
ഔട്സൈഡ് കേരള എഡിഷൻ ചീഫ് ന്യൂസ് എഡിറ്റർ ടി.ആർ.സുഭാഷ്, മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്, അധ്യാപകരായ മനോജ് സുനി, കെ.ജെ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. നേതാജി എച്ച്എസ്എസ് പ്രിൻസിപ്പൽ പി.കെ.അശ്വതി, പ്രഥമാധ്യാപിക സി.ശ്രീലത, പ്രഗതി ഇംഗ്ലിഷ് മീഡിയം എൽപി സ്കൂൾ മാനേജർ ടി.ആർ.സുരേഷ്, അധ്യാപകൻ ഗൗതം സുരേഷ്, സി. പ്രവീൺ കുമാർ, ആർ.ആരതി, എം.ആർ.ധന്യ എന്നിവർ നേതൃത്വം നൽകി.
വിദ്യാരംഗം സംസ്ഥാന കഥാരചനാ ശിൽപശാലയിലേക്കു തിരഞ്ഞെടുക്കപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനി വി. വിസ്മയയെ ചടങ്ങിൽ അനുമോദിച്ചു. തുടർന്നു ഹയർസെക്കൻഡറി വിദ്യാർഥികൾ തയാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം ജോസ് പനച്ചിപ്പുറം നിർവഹിച്ചു.‘കഥയുടെ വഴികൾ: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വിദ്യാർഥികൾ അവർ തയാറാക്കിയ കഥകൾ അവതരിപ്പിച്ചു. ജോസ് പനച്ചിപ്പുറം കഥാ അവലോകനം നടത്തി.