കോന്നി കല്ലേലിക്കാവില്‍ അത്യപൂര്‍വ അനുഷ്ഠാന പൂജ

Mail This Article
×
കോന്നി∙ ആദി ദ്രാവിഡ നാഗഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവയ്ക്ക് ശേഷം വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയുമായ കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി എന്നിവയും നടന്നു. അനുഷ്ഠാന കര്‍മങ്ങള്‍ക്ക് കാവ് ട്രസ്റ്റി അഡ്വ. സി.വി. ശാന്തകുമാര്‍, സെക്രട്ടറി സലിം കുമാര്‍ കല്ലേലി, പിആര്‍ഒ ജയന്‍ കോന്നി, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സാബു കുറുമ്പകര എന്നിവര്‍ നേതൃത്വം നല്‍കി.
English Summary:
Rare Kalleli Kavu ritual showcases unique Dravidian art forms. This annual ceremony, performed by the Adi Dravidian Naga tribe in Konni, includes traditional offerings, dances, and songs honoring a legendary tribal leader.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.