ADVERTISEMENT

∙വടശേരിക്കര വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളി: പെരുന്നാൾ. കുർബാന. 7.00.
∙ഡയമണ്ട് ജൂബിലി വാർഷികാഘോഷ സമാപനം: നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂൾ. പൊതുസമ്മേളനം. 2.00.
∙ഇടമൺ സെന്റ് മേരീസ് കത്തോലിക്കാ പള്ളി: തിരുനാൾ. കൊടിയേറ്റ്. 4.30, കുർബാന. 5.00.
∙വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയപള്ളി: തിരുനാൾ. കൊടിയേറ്റ്. 4.30, കുർബാന. 5.00.
∙ഇട്ടിയപ്പാറ സെന്റ് മേരീസ് ക്നാനായ കുരിശുപള്ളി: റാന്നി ക്നാനായ കൺവൻഷൻ. വനിത സംഗമം. പ്രസംഗം സിസ്റ്റർ ലിൻ‌ഡ മാലിനി. 10.30, ധ്യാനം. 7.00, പ്രസംഗം ബ്രദർ തോമസ് കുമളി. 7.30.
∙വലിയകുളം ചൂരക്കുഴി ഗുരുദേവ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. ഗണപതിഹോമം. 6.00, നിറപറ സമർപ്പണം. 8.00, മൃത്യുഞ്ജയഹോമം. 8.30, സമൂഹ ഗുരുപുഷ്പാഞ്ജലി. 10.00, പഠന ക്ലാസ്. 10.30, അന്നദാനം. 1.00, പ്രാർഥന. 7.00, നൃത്തനൃത്യങ്ങൾ. 8.30.
∙റാന്നി കാത്തലിക് കൺവൻഷൻ: റാന്നി സെന്റ് മേരീസ് സെൻ‌ട്രൽ സ്കൂൾ ഓഡിറ്റോറിയം. വചന സന്ദേശം. ഫാ. ജിസൺ പോൾ വേങ്ങശേരി. 6.30.
∙മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം: ഉത്സവം നാരങ്ങവിളക്ക്  - രാവിലെ 10.30, കൊടിക്കൂറ സമർപ്പണം -  4.00, കൊടിയേറ്റ് -  5.00, വലിയ കാണിക്ക -  5.30, ദേവിയുടെ തിരുമുഖം സമർപ്പണം - 6.00, പ്രഭാഷണം - 7.00, രാഗതാളലയം - 8.30.

∙ മുത്തൂർ കഷായത്ത് മഹാ വിഷ്ണു ക്ഷേത്രം ക്ഷേത്രം: ദശാവതാര ചാർത്ത്. 6.30.
∙ ആഞ്ഞിലിത്താനം സ്ലീബാ ഓർത്തഡോക്സ് പള്ളി പെരുന്നാൾ: സന്ധ്യാനമസ്കാരം. 5.30, പ്രദക്ഷിണം 7.00.
∙ നിരണം ജറുസലം മാർത്തോമ്മാ  പള്ളി:  കൺവൻഷൻ  പ്രസംഗം. 6.30.
∙ കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണ ക്ഷേത്രം: ദശാവതാരച്ചാർത്തും അനിഴ ഉത്സവവും. മഹാഗണപതിഹവനം. 4.30, കലശം. 8.00, അന്നദാനം. 1.00, ഡ്രാമാസ്കോപ് ന‍ൃത്തനാടകം. 8.00.
∙ വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി: പെരുന്നാൾ. പുതുതായി നിർമിച്ച പാഴ്സനേജിന്റെ കൂദാശ. 4.30, ഗാനശുശ്രൂഷ. 7.00, അനുഗ്രഹ പ്രഭാഷണം, ആശീർവാദം. 7.10.
∙ കോന്നി പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും രോഗി സംഗമവും: പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ. 10.00.

∙ മല്ലപ്പള്ളി പഞ്ചായത്ത് 2025–2026 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ: മല്ലപ്പള്ളി പബ്ലിക് ഇൻഡോർ സ്റ്റേഡിയം. 11.00.
∙ പുറമറ്റം സെന്റ് മേരീസ് ഊർശ്ലേം ഓർത്തഡോക്സ് പള്ളി: കൺവൻഷൻ. 6.45.
∙ കുന്നന്താനം തുറങ്ങനാട്ട് ഐശ്വര്യ ഗന്ധർവസ്വാമി ക്ഷേത്രം: ഉത്സവം. ഗണപതിഹോമം. 6.00. ഭാഗവതപാരായണം. 9.00. ഭഗവതിസേവ. 7.30. ഭജന. 8.30.
∙ കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. വനിതാസംഗമം. 9.30. ചെങ്ങരൂർച്ചിറ കുരിശടി–പ്രസംഗം. 7.00. റാസ. 7.15.
∙ നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. റാസ. 7.00. വാദ്യമേളങ്ങൾ. 9.30.
∙ വെണ്ണിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. പ്രദക്ഷിണം. 7.00.
∙ കവുങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി മുണ്ടമല എ,ബി,സി പ്രാർഥനാ യോഗങ്ങളുടെയും ഭക്തി പരിശീലന സംഘത്തിന്റെയും മുണ്ടമല കൺവൻഷൻ: മുണ്ടമല എബനേസർ മാർത്തോമ്മാ സെന്റർ. 10.00, 6.30.
∙ പുറമറ്റം പഞ്ചായത്ത് 2, 10, 11 വാർഡുകളിലെ നികുതി പിരിവ്: മുണ്ടമല അങ്കണവാടി. 10.30.

യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് 
പേട്ട ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അങ്ങാടി യൂണിറ്റ് വാർഷിക സമ്മേളനം ഇന്ന് 10ന് പിജെടി ഹാളിൽ നടക്കും. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്യും. മാത്യൂസ് ഏബ്രഹാം അധ്യക്ഷനാകും. 
ആദരിക്കും
റാന്നി ∙ നാഷനൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ 7ാം വാർഷികത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ കാർഗിൽ യുദ്ധ ജേതാക്കളെ ആദരിക്കും. 26ന് 9.30ന് അങ്ങാടി പറക്കുളം അഖില കേരള വിശ്വകർമ മഹാസഭ ചന്ദ്രോദയം ശാഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് പി.വി.വിശ്വംഭരൻ അധ്യക്ഷനാകും. ദക്ഷിണ മേഖല സെക്രട്ടറി പി.ആർ.വിജയൻ സന്ദേശം നൽകും. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ആദരിക്കൽ നടത്തും.

റജിസ്‌ട്രേഷൻ പുതുക്കാം
റാന്നി ∙ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കാരണങ്ങളാൽ റജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി മാർച്ച് 18 വരെ പുതുക്കാം. 2024 ഡിസംബർ 31ന് 50 വയസ്സ് പൂർത്തിയാകരുത്. എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷൻ കാർഡ്, റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04735 224388.
മേഖല സമ്മേളനം 29 ന്
പത്തനംതിട്ട ∙ മാർത്തോമ്മാ സ്കൂൾസ് റിട്ട.സ്റ്റാഫ് ഫെലോഷിപ് പത്തനംതിട്ട മേഖല സമ്മേളനം 29 ന് 10ന് മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. റവ.വിപിൻ സാം തോമസ് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് വി.വി.മേരിക്കുട്ടി അധ്യക്ഷത വഹിക്കും. മാർത്തോമ്മാ കോർപറേറ്റ് മാനേജ്മെന്റിലെ  പത്തനംതിട്ട, കോഴഞ്ചേരി, കോന്നി ഉപജില്ലകളിൽ ഉൾപ്പെട്ട റിട്ട. അധ്യാപകർക്കും അനധ്യാപകർക്കും പങ്കെടുക്കാം. 26നകം റജിസ്റ്റർ ചെയ്യണം. 9446176621
ധർണ ഇന്ന്
കോന്നി ∙ ഗവ. മെഡിക്കൽ കോളജിന്റെ നിലവാരം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 10 ന് മെഡിക്കൽ കോളജിനു മുൻപിൽ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്യും.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com