ADVERTISEMENT

തിരുവല്ല ∙ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരെയും ഒന്നിപ്പിച്ചിരുന്ന  സംസ്കാരമാണ് കേരളത്തിലുള്ളതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള.തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ചാവറ പിതാവ് ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നത് സമൂഹത്തിലെ എല്ലാ കുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അതുപോലെ തന്നെയായിരുന്നു ശ്രീനാരായണ ഗുരുവും സ്വാമി വിവേകാനന്ദനും അബ്ദുൽകലാം പോലുള്ള മഹാരഥന്മാരും. അർഥവത്തായ കാഴ്ചപ്പാട് ഉള്ളവരും സമൂഹത്തിന്റെ നവോത്ഥാന ജീവിതത്തെ ഉന്നതിയിലേക്കു കൊണ്ടുവരാനുള്ള സന്ദേശ വാഹകരായിരുന്നു ഇവർ. അറിവു പകർന്നു നൽകുകയാണ് ഒരു അധ്യാപകന്റെ കടമ. അഹന്ത വെടിഞ്ഞ് കളിമൺ ശിൽപികളായി തീർന്ന് നല്ല സമൂഹത്തെ വാർത്തെടുക്കാൻ അധ്യാപകർക്ക് കഴിയണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണവും. മാത്യു ടി.തോമസ് എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തി, സ്കൂൾ കോർപറേറ്റ് മാനേജർ ഫാ.മാത്യു പുനക്കുളം, പ്രിൻസിപ്പൽ ജയാ മാത്യൂസ്, ഹെഡ് മാസ്റ്റർ ഷാജി മാത്യു, പിടിഎ.പ്രസിഡന്റ് സജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

English Summary:

Kerala's cultural unity is a powerful force, according to Goa Governor P.S. Sreedharan Pillai. He lauded the state's ability to transcend caste and religious boundaries, fostering a sense of togetherness amongst its citizens.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com